കൊച്ചി : കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെ പ്ലസ് വൺ പരീക്ഷ നടത്താനുള്ള സർക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് കെ.പി.എസ്.ടി.എ. സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രായോഗികമായ സമീപനം സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ.പി.എസ്.ടി.എ ആസ്ഥാനത്ത് പുതിയ കൊടിമരത്തിന്റെ സ്ഥാപനകർമ്മം സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സി.പ്രദീപ്, എസ്.സന്തോഷ് കുമാർ, നിസാം ചിതറ, വി.കെ.അജിത് കുമാർ, ടി.യു.സാദത്ത്, സി.വി.വിജയൻ, കെ.എ ഉണ്ണി, അജി മോൻ പൗലോസ്, വിൻസെന്റ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |