തിരുവനന്തപുരം: ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളിൽ സർക്കാർ തീരുമാനമെടുക്കും മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തണമെന്ന് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ടി.കെ.അഭിലാഷും ജനറൽ സെക്രട്ടറി എസ്.സുധികുമാറും ആവശ്യപ്പെട്ടു.
പെൻഷൻ പ്രായം 57 ആയി ഉയർത്തുക, പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കുക, ജീവനക്കാർക്ക് സർവീസിൽ പ്രവേശിക്കുമ്പോഴുള്ള പരിശീലനവും സർവീസിനിടയ്ക്ക് തുടർപരിശീലനവും നൽകണമെന്നുള്ളതടക്കം സിവിൽ സർവീസിൻെറ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾ സ്വാഗതം ചെയ്യുന്നു. അതേസമയം ആശ്രിത നിയമനം ഒഴിവാക്കുക, ജീവനക്കാർക്കുള്ള കെ.എ.എസ് ക്വാട്ട നിറുത്തലാക്കുക, ജീവനക്കാർക്കുള്ള ഭവന വായ്പയടക്കം വായ്പകളും മുൻകൂറും നിറുത്തലാക്കുക, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ കാര്യമായ വർക്ക്സ്റ്റഡി നടത്താതെ കമ്പ്യൂട്ടർ അസിസ്റ്റൻറ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻഡ് തസ്തികകളിലേയ്ക്കുള്ള നിയമനങ്ങൾ അടിയന്തിരമായി നിറുത്തലാക്കണമെന്ന ശുപാർശകൾ തള്ളിക്കളയണമെന്നും അവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |