SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.19 AM IST

ഫാഷൻ ഡിസൈനിംഗ് കോഴ്സിന് അപേക്ഷിക്കാം

fashion

തിരുവനന്തപുരം: അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിൽ പി.എസ്.സി അംഗീകാരമുള്ള രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ജയിച്ചവർക്ക് അപേക്ഷിക്കാം. മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കിൽസ് ട്രെയിനിംഗ്, ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം എന്നിവ നൽകും.
അപേക്ഷാഫോമും പ്രോസ്പക്ടസും www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സ്വയംസാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം 15 ന് വൈകിട്ട് നാലിനകം അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിലോ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലോ സമർപ്പിക്കണം. ഫോൺ 9074141036, 9895543647.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FASHION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.