തിരുവനന്തപുരം: മൊബൈൽ ഫോണിന്റെ പരിമിതിക്കുള്ളിൽ നിന്ന് തമിഴ് നടൻ സൂര്യയെപ്പോലും അദ്ഭുതപ്പെടുത്തിയ വീഡിയോ ചിത്രീകരിച്ച രാജാജിനഗറിലെ മിടുക്കന്മാർമാർക്ക് മിനി ഷൂട്ടിംഗ് യൂണിറ്റ് സമ്മാനിച്ച് നടൻ ജയകൃഷ്ണൻ. വൈറൽ കൂട്ടത്തിലെ താരങ്ങളായ അബി, കാർത്തിക്, സ്മിത്ത്, ജോജി, സിബി, പ്രവിത് എന്നിവർ ജയകൃഷ്ണനിൽ നിന്ന് യൂണിറ്റ് ഏറ്റുവാങ്ങി.
ഒരു ചെറിയ സിനിമ വരെ നിർമ്മിക്കാനാവുന്ന പ്രൊഫഷണൽ ക്യാമറ ജിംബൽ, ട്രൈപോഡ്, ലൈറ്റുകൾ, മോണിറ്റർ സ്ക്രീൻ തുടങ്ങി അടിസ്ഥാന ഉപകരണങ്ങളെല്ലാം ഇതിലുണ്ട്. മികച്ച സാങ്കേതിക വിദ്യയിലൂടെ ലോകം മുഴുവൻ അറിയപ്പെടാൻ കഴിയട്ടെയെന്ന് നടൻ ജയകൃഷ്ണൻ ആശംസിച്ചു.
ചലച്ചിത്ര നിർമാണത്തിൽ സാങ്കേതിക വിജ്ഞാനവും പരിശീലനവും നൽകാൻ ഈ മേഖലയിലെ വിദഗ്ദ്ധരായ ഇൻവിസ് മൾട്ടിമീഡിയയും ജയകൃഷ്ണനൊപ്പമുണ്ട്. ഇൻവിസ് മൾട്ടിമീഡിയ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഐ.ടി, ടെലിവിഷൻ, പരസ്യ - സിനിമാനിർമാണ രംഗങ്ങളിൽ സജീവമായ സ്ഥാപനമാണ്. രാജാജിനഗറിൽ നടന്ന ചടങ്ങിൽ ഇൻവിസ് പ്രതിനിധികളായ രജ്ഞിത് രാജശേഖരൻ, ശ്രീനി രാമകൃഷ്ണൻ, എ.ആർ. റഹ്മാൻ മ്യൂസിക് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും രാജാജി നഗർ നിവാസിയുമായ നിതീഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |