തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുളള തീരുമാനത്തിൽ യു.എസ്.വരുത്തിയ തന്ത്രപരമായ പിഴവുകൾ ആഗോളതലത്തിൽ യു.എസിന്റെ കാര്യപ്രാപ്തിയെ കുറിച്ചുളള ധാരണ മാറ്റിയിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ സ്ഥാനപതി ടി.പി.ശ്രീനിവാസൻ പറഞ്ഞു. സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) കൊച്ചി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന പ്രതിസന്ധി, രാഷ്ട്രീയ പ്രതിസന്ധികളിൽ മാറിക്കൊണ്ടിരിക്കുന്ന ബലതന്ത്രങ്ങൾ, ഭാവി പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് മനസിലാക്കാൻ സന്നദ്ധസംഘടനകൾ, അക്കാഡമിക് കേന്ദ്രങ്ങൾ, മാദ്ധ്യമങ്ങൾ എന്നിവയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയാണ് വെബിനാർ സംഘടിപ്പിച്ചത്. സി.പി.പി.ആറിലെ ഗവേഷണ പങ്കാളിയായ ഡോ.ഷെല്ലി ജോണി വെബിനാർ നിയന്ത്രിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |