SignIn
Kerala Kaumudi Online
Saturday, 20 April 2024 7.27 PM IST

ഞങ്ങൾക്ക് മതമില്ല അതിനാൽ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്   പ്രസക്തിയില്ല, വിവാഹ വേദിയിൽ നടൻ ബാല

bala

'എലിസബത്ത് എന്റെ മനസ് മാറ്റി. സൗന്ദര്യം എന്നത് മനസിലാണ് വേണ്ടത്.ഞങ്ങൾക്ക് രണ്ടു പേർക്കും മതം ഇല്ല. അതിനാൽ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയേ ഇല്ല'. നടൻ ബാലയുടെ വിവാഹശേഷമുള്ള പ്രതികരണമായിരുന്നു ഇത്. ഏറ്റവും അടുത്ത സുഹൃത്തും ഡോക്ടറുമായ എലിസബത്തുമായുള്ള ബാലയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 1:35നായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയത്. വിവാഹ വീഡിയോ ഇതിനകം വൈറലായി.

bala

സെപ്തംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അത് എന്താണെന്ന് പറഞ്ഞിരുന്നില്ല. ഇതോടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായി. പിന്നീട് വിവാഹവാർത്ത ബാലതന്നെ സ്ഥിരീകരിക്കുകയായിരുന്നു.

bala

വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവയ്ക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR-BALA-ELIZABETH-WEDDING
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.