തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിലെ പ്രമുഖരായിരുന്ന ടി.വി. തോമസും കെ.ആർ .ഗൗരിയമ്മയും ജീവിതത്തിൽ ഒന്നിച്ച വഴുതക്കാട് റോസ് ഹൗസിലേക്ക് മന്ത്രി വി.ശിവൻകുട്ടി കുടുംബസമേതം താമസമാക്കി. സന്ദർശകരെ ഇനി റോസ് ഹൗസിലാണ് കാണുന്നത് .
ആദ്യമായി മന്ത്രിയായ വി. ശിവൻകുട്ടിക്ക് റോസ് ഹൗസ് ആദ്യ അനുഭവമാണെകിലും അദ്ദേഹത്തിന്റെ ഭാര്യ പാർവതിദേവി കുട്ടിക്കാലത്ത് ഇവിടെ നിരവധി തവണ താമസിച്ചിട്ടുണ്ട്.
പാർവതിയുടെ വല്യമ്മാവൻ എം.എൻ.ഗോവിന്ദൻ നായർ 1973 ൽ മന്ത്രിയായിരിക്കെ പാർവതി ഇവിടെ താമസിച്ചിരുന്നു.പി.കെ.വി മുഖ്യമന്ത്രിയായിരുന്ന 1978 - 79 കാലത്ത് പി.ഗോവിന്ദപിള്ള ഇടക്കിടെ റോസ് ഹൗസിൽ താമസിച്ചിരുന്നു. പി.ജിയുടെ സഹോദരി ലക്ഷ്മിക്കുട്ടി അമ്മയുടെ ഭർത്താവാണ് പി.കെ.വി. പാർവതിയും സഹോദരൻ അജയനും വിദ്യാർത്ഥികൾ ആയിരിന്നപ്പോൾ അവധി ദിനങ്ങൾ അവിടെ ചിലവഴിച്ചിരിന്നു. അന്ന് സി.പി.ഐയും സി.പി.എമ്മും ഒരു മുന്നണി അല്ലെങ്കിലും പി.ഗോവിന്ദപിള്ള റോസ് ഹൗസിൽ ഇരുന്ന് എഴുതുന്ന സി.പി.ഐ വിരുദ്ധ എഡിറ്റോറിയൽ പി.കെ.വി യുടെ ജീവനക്കാരനാണ് ദേശാഭിമാനിയിൽ എത്തിച്ചിരുന്നതെന്ന കഥ പി.ജി പലപ്പോഴും തമാശയായി പറഞ്ഞിരുന്നു. പാർവതിയുടെ കുട്ടിക്കാല കഥകളിൽ നിറഞ്ഞു നിന്ന റോസ് ഹൗസിൽ ഇന്നലെ മുതൽ മന്ത്രി കുടുംബസമേതം താമസമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |