SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.12 PM IST

ആകാശ് പറന്നെത്തി: 'പഞ്ചരത്നം" ഉത്രജ സുമംഗലിയായി

panchratham-uthra

ഗുരുവായൂർ: അമ്മക്കിളിയുടെ സ്നേഹത്തണലിൽ നിന്ന് 'പഞ്ചരത്നം" ഉത്രജയും പുത്തൻ കൂട്ടിൽ ചേക്കേറി. പത്തനംതിട്ട, വള്ളിക്കോട് ആകാശ് ഭവനിൽ തുളസീധരൻ സുമംഗലകുമാരി ദമ്പതികളുടെ മകൻ ആകാശാണ് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വച്ച് ഉത്രജയ്‌ക്ക് മിന്നുചാർത്തിയത്. സഹോദരൻ ഉത്രജൻ കാരണവരുടെ സ്ഥാനത്തുനിന്ന് പെങ്ങളെ ആകാശിന് കൈപിടിച്ചുകൊടുത്തു. അമ്മ രമാദേവിയും ഒരു സഹോദരി ഉത്തമയും ഭർത്താവും സംബന്ധിച്ചു.

'പഞ്ചരത്നങ്ങളിൽ" ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം 2020 ഒക്ടോബർ 25ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നിരുന്നു. നാല് പേരുടെയും വിവാഹം ഒരുമിച്ച് നടത്താൻ നിശ്ചയിച്ചെങ്കിലും ആകാശിന് കുവൈറ്റിൽ നിന്നെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഉത്രജയുടെ വിവാഹം മാറ്റിവയ്‌ക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ആകാശ് നാട്ടിലെത്തിയത്.

അതേസമയം പഞ്ചരത്നങ്ങളിൽ ഉത്ര‌യ്‌ക്കും ഉത്തരയ്‌ക്കും വിവാഹത്തിൽ പങ്കെടുക്കാനായില്ല. ഉത്തര കഴിഞ്ഞ മാസം ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. 1995 നവംബർ 19നാണ് തിരുവനന്തപുരം, പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെ ഭാര്യ രമാദേവി ഒറ്റപ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PANCHARATHNAM UTHRAJA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.