തിരുവനന്തപുരം: രണ്ടാംഭർത്താവിന്റെ ദേഹത്ത് ആസിഡൊഴിച്ചശേഷം യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം കിളിമാനൂരിന് സമീപം നഗരൂരിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൊടുവഴന്നൂർ പന്തുവിള സുദിൻ ഭവനിൽ ബിന്ദു (40), റെജിൻ (5) എന്നിവരാണ് മരിച്ചത്.. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് റെജിലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെജിലാലിന്റെ കുഞ്ഞാണ് റെജിൻ.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥിരം മദ്യപാനിയാണ് റെജിലാൽ. ഇന്നലെ രാത്രിയും വീട്ടിൽ വഴക്കുണ്ടായെന്നാണ് അയൽവാസികൾ പറയുന്നത്. ആദ്യഭർത്താവുമായി പിണങ്ങിയ ശേഷമാണ് ബിന്ദു റെജിലാലിനെ വിവാഹം കഴിക്കുന്നത്. ഒന്നര വർഷം മുമ്പാണ് ഇവർ കൊടുവഴന്നൂരിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |