SignIn
Kerala Kaumudi Online
Tuesday, 26 October 2021 10.58 AM IST

വനിത അദ്ധ്യാപകരെ കിട്ടിയില്ലെങ്കിൽ പെൺകുട്ടികളെ നല്ല സ്വഭാവമുള്ള വൃദ്ധൻമാർക്ക് മാത്രം പഠിപ്പിക്കാം, കോളേജ് പഠനത്തിനായുള്ള നിയമങ്ങൾ പ്രഖ്യാപിച്ച് താലിബാൻ

afghan-women-

കാബൂൾ : സ്ത്രീകളുടെ വിദ്യാഭ്യാസത്തെ തടയില്ലെന്ന് പ്രഖ്യാപിച്ച താലിബാൻ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പ്രത്യേക നിയമങ്ങൾ പുറത്തിറക്കി. ഇത് പ്രകാരം പെൺകുട്ടികൾ പുറത്തിറങ്ങുമ്പോൾ നിഖാബ് നിർബന്ധമായും ധരിക്കണം. സർവകലാശാലയിൽ പഠിക്കുന്ന എല്ലാ സ്ത്രീകളും നിർബന്ധമായും അബായ വസ്ത്രവും നിഖാബും ധരിക്കണമെന്ന് പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. സ്ത്രീകൾ അവരുടെ മുഖം ഭൂരിഭാഗവും മറയ്‌ക്കേണ്ടതാണ്. കഴിഞ്ഞ കുറേ വർഷമായി അഫ്ഗാൻ പട്ടണങ്ങളിൽ നിന്നും ബുർഖകളും നിഖാബുകളും അപ്രത്യക്ഷമായി കൊണ്ടിരുന്ന വസ്ത്രമാണ്. കണ്ണുകൾ ഒഴിച്ച് ബാക്കി മുഖഭാഗങ്ങളെല്ലാം മറയ്ക്കുന്ന വസ്ത്രമാണിത്.

വസ്ത്രധാരണത്തിന് പുറമേ സ്‌കൂളുകളിലും കോളേജുകളിലേയും പാഠ്യരീതികളിലും താലിബാൻ നിയന്ത്രണം കൊണ്ടു വരുന്നുണ്ട്. ആൺകുട്ടികളോടൊപ്പം ഒരേ ക്ലാസിൽ പഠിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ലിംഗഭേദമനുസരിച്ച് ക്ലാസുകൾ വേർതിരിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടു. ഇതിന് പുറമേ പെൺകുട്ടികളെ വനിത അദ്ധ്യാപകർ മാത്രമേ ക്ലാസെടുക്കാൻ അനുവദിക്കുകയുള്ളു. ഇനി അദ്ധ്യാപികമാരെ ലഭിക്കാതെ വന്നാൽ നല്ല സ്വഭാവമുള്ള വൃദ്ധരായ അദ്ധ്യാപകരെ നിയമിക്കാൻ അനുമതിയുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും വരുമ്പോഴും ഇടവേളകളിലും പെൺകുട്ടികൾ ആൺകുട്ടികളുമായി പരസ്പരം ഇടപഴകുന്നതിനും വിലക്കുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TALIBAN, COLLEGE EDUCATION, AFGHAN, WOMEN FREEDOM, WOMEN EDUCATION IN AFGHAN, RULES WOMEN EDUCATION AFGHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.