SignIn
Kerala Kaumudi Online
Thursday, 25 April 2024 11.57 AM IST

'ഈ കഠിന പരിശീലനങ്ങൾക്കിടയിൽ ആ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു'; നീരജ് ചോപ്രയോട് അനാവശ്യ ചോദ്യവുമായി ചരിത്രകാരൻ, അതൃപ്തിയോടെ താരം

neeraj-chopra

മുംബയ്: ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടി ഇന്ത്യയുടെയാകെ അഭിമാനമായി മാറിയ നീരജ് ചോപ്രയോട് അനാവശ്യ ചോദ്യം ചോദിച്ച് വെട്ടിലായി കലാ ചരിത്രകാരൻ രാജീവ് സേഥി. താരത്തിന്റെ ലൈംഗിക ജീവിതത്തെ കുറിച്ചുള‌ള ചോദ്യമാണ് രാജീവ് സേഥി ചോദിച്ചത്.

ഒളിമ്പിക്‌സ് വിജയത്തിന് ശേഷം നിരവധി അഭിമുഖങ്ങളിലാണ് 23കാരനായ നീരജ് ചോപ്ര പങ്കെടുത്തത്. ഇക്കൂട്ടത്തിലൊന്നാണ് രാജീവ് സേഥിയുമായുള‌ള വെർച്വൽ അഭിമുഖം. 'താങ്കൾ വളരെ സുന്ദരനായ ഒരു ചെറുപ്പക്കാരനാണല്ലോ? ഈ കഠിന പരിശീലങ്ങൾക്കിടയിൽ ലൈംഗിക ജീവിതം എങ്ങനെ ഒത്തുകൊണ്ടുപോകുന്നു' എന്നായിരുന്നു നീരജിനോട് രാജീവ് സേഥി ചോദിച്ചത്.

അഭിമുഖത്തിന്റെ വീ‌ഡിയോ ട്വിറ്ററിൽ വൈറലായതോടെ രാജീവിന് വലിയ വിമർശനമാണ് നേരിടുന്നത്. രാജീവിന്റെ ചോദ്യത്തോടുള‌ള അതൃപ്‌തി നീരജ് ചോപ്രയുടെ ശരീരഭാഷയിൽ വ്യക്തമാകുന്നുമുണ്ട്. ഒരിക്കൽ രാജീവിന്റെ ചോദ്യത്തോട് നീരജ് ഒഴിഞ്ഞുമാറുമ്പോൾ വീണ്ടും അതേ ചോദ്യം ചോദിച്ച് നീരജിനെ ബുദ്ധിമുട്ടിക്കുന്നതും വീ‌ഡിയോയിൽ കാണാം. സമൂഹത്തിലെ ഉന്നതർ ഉൾപ്പടെ രാജീവ് സേഥിയുടെ ചോദ്യത്തോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAJEEV SETHI, NEERAJ CHOPRA, SEX LIFE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.