SignIn
Kerala Kaumudi Online
Thursday, 18 April 2024 9.56 PM IST

പ്രിയങ്കയുടെ പ്രിയപ്പെട്ട മാല

priyanka-chopra

വോഗ് ഇന്ത്യ മാസികയുടെ പുതിയ ലക്കത്തിൽ കവർ ഗേളായെത്തിയിരിക്കുന്നത് പ്രിയങ്ക ചോപ്രയാണ്.15 വർഷം മുൻപാണ് പ്രിയങ്ക ആദ്യമായി വോഗ് മാഗസിന്റെ കവർഗേളായെത്തിയത്. നിരവധി പ്രത്യേകതകളുള്ള പുതിയ കവർചിത്രം പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇറ്റാലിയൻ ജ്വല്ലറി ബ്രാൻഡായ ബുൾഗറിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ കൂടിയായ പ്രിയങ്കയുടെ പുതിയ ചിത്രം പുറത്തുവന്നതോടെ താരം അണിഞ്ഞിരുന്ന കുഞ്ഞൻ മാലയാണ്( മംഗല്യ സൂത്ര) സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. ബുൽഗറി പുറത്തിറക്കിയ ലേറ്റസ്റ്റ് മോഡൽ മാലയാണിത്.

ഇറ്റാലിയൻ ജുവലറി ബ്രാൻഡായ ബുൾഗറി ഇന്ത്യൻ സംസ്‌കാരവുമായി ചേർന്ന് അവതരിപ്പിക്കുന്ന മംഗല്യസൂത്രയാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. വൃത്താകൃതിയിലുള്ള കറുത്ത ഗോമേദകം ചേർത്തതും ഒപ്പം ചെറുതും വലുതുമായ വജ്രങ്ങൾ കൊണ്ട് അലങ്കരിച്ചതുമായ 18 ക്യാരറ്റ് മാലയാണ് ബുൽഗറിയുടെ ലേറ്റസ്റ്റ് ഡിസൈനാണ് താരസുന്ദരി അണിഞ്ഞിരിക്കുന്നത്. വർഷങ്ങൾ സമയമെടുത്ത് രൂപകല്പന ചെയ്തെ പരമ്പരാഗത ഇന്ത്യൻ സംസ്ക്കാരവും ആധുനികതയും ഒത്തിണങ്ങിയ ഡിസൈനാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ, ഡിസൈൻ മാത്രമല്ല മാലയുടെ വിലയും അതിശയിപ്പിക്കുന്നതാണ്. കാണാൻ കുഞ്ഞനാണെങ്കിലും വിലയിൽ കേമനാണ് ഈ മംഗല്ല്യ സൂത്ര....!! ഏകദേശം 3,49,000 രൂപയാണ് ഈ കുഞ്ഞൻ മംഗല്യസൂത്രയുടെ വില.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYANKA CHOPRA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.