ചങ്ങനാശേരി : സർഗക്ഷേത്ര കൾച്ചറൽ ചാരിറ്റബിൾ സെന്ററും സീഡ്സ് ഇന്ത്യയും ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കറുകച്ചാൽ ബ്ലോക്കിൽ കൊവിഡ് കൺട്രോൾ സെലിന്റെ നിയന്ത്രണത്തിലുള്ള 5 പഞ്ചായത്തുകൾക്കും ഒരു മുൻസിപ്പാലിറ്റിക്കും വാകത്താനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റററിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിനും 10 ഓക്സിജൻ കോൺസെൻട്രേറ്ററുകളും എൻ 95 മാസ്കുകളും വിതരണം ചെയ്തു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഫാ.അലക്സ് പ്രായിക്കളം, ഡോ.അജിത്ത്, സോഫി ലാലിച്ചൻ, സുജാത സുശീലൻ, ബിൻസൺ, എം.എ .അൻസാരി തുടങ്ങിയവർ പങ്കടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |