അമ്പലപ്പുഴ: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ ഭാഗമായി എ.കെ.ആർ ആർ.ഡി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തി. മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഭരണിക്കാവ് മോഹനൻ അദ്ധ്യക്ഷനായി. റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, ഭക്ഷ്യകിറ്റ് വിതരണത്തിന്റെ കമ്മിഷൻ വിതരണം ചെയ്യുക,കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |