കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.
മരിച്ച കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന മുന്നീരിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾക്കു പുറമെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. വാർഡുകളിലെ പൊതുറോഡുകളിലൂടെയുള്ള വാഹനഗതാഗതത്തിന് നിരോധനമേർപ്പെടുത്തി. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവർ നിയന്ത്രണമുള്ള പ്രദേശങ്ങളിൽ വാഹനം നിറുത്താൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |