SignIn
Kerala Kaumudi Online
Thursday, 25 April 2024 7.00 AM IST

നിപയിൽ പരിഭ്രാന്തി വേണ്ട: മന്ത്രി വീണാ ജോർജ്

ll

കോഴിക്കോട് : നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ടെന്നും ജാഗ്രതയാണ് ഈ ഘട്ടത്തിൽ ആവശ്യമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിപ സ്ഥിരീകരിച്ച പ്രദേശത്ത് വിദഗ്ദ്ധ സംഘം ഗൃഹസന്ദർശനം നടത്തി ലക്ഷണങ്ങളടക്കമുള്ള വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 25 വീടുകൾക്ക് ഒരു സംഘം എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. കോഴിക്കോട് താലൂക്കിൽ 48 മണിക്കൂർ നേരത്തേക്ക് കൊവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. അതേസമയം കൊവിഡ് പരിശോധന നടത്തും.

സാമൂഹിക അകലം പാലിച്ചും ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയും നമുക്ക് നിപ്പക്കെതിരെയും പ്രതിരോധം തീർക്കാം. നിർബന്ധമായും മാസ്‌ക് ധരിക്കണം. അസുഖം ബാധിച്ചവരെ ചികിത്സിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. രോഗിയുമായി ഒരു മീറ്റർ അകലം പാലിക്കണം. രോഗി ഉപയോഗിച്ച വസ്തുക്കൾ പ്രത്യേകം മാറ്റി നിർമാർജ്ജനം ചെയ്യണം . രോഗലക്ഷണങ്ങളുണ്ടായാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിച്ച് ഓരോരുത്തരും സുരക്ഷിതരാകണം.

കുട്ടിയുമായി അടുത്തിടപഴകിയ ആരോഗ്യപ്രവർത്തകരെ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ കൺട്രോൾ റൂമിൽനിന്ന വിളിച്ച് ആരോഗ്യ വിവരങ്ങൾ ചോദിക്കുകയും കൗൺസിലിംഗ് നൽകുകയും ചെയ്യുന്നു.

ജില്ലയിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, സി.ഡി.പി.ഒമാർ,ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശ പ്രവർത്തകർ എന്നിവർക്ക് പ്രത്യേക ഓൺലൈൻ പരിശീലനം നൽകി. രോഗപ്രതിരോധം, നിരീക്ഷണം, റെഫറൽ, ബോധവത്ക്കരണം എന്നിവയിൽ നടത്തിയ പരിശീലനത്തിൽ 317 ആരോഗ്യപ്രവർത്തകർ പങ്കെടുത്തു. നിപ ബാധിത പ്രദേശത്ത് ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളും ഇതിനായി ഉഫയോഗിക്കുന്നു. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുമായി നിപ പ്രതിരോധം സംബന്ധിച്ച് ഓൺലൈൻ യോഗം ചേർന്നതായും മന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.റംല ബീവി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ വി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എം.പി.ശ്രീജയൻ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.ആർ.വിദ്യ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.