കോഴിക്കോട് : കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മദ്ധ്യകേരളത്തിലെ തലാസീമിയ മേജർ രോഗികൾക്ക് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തുന്ന എച്ച് എൽ.എ രക്തപരിശോധന ക്യാമ്പ് നാളെ നടക്കും. രാവിലെ 10 ന് ആലുവ ഹീമോഫീലിയ ട്രീറ്റ് മെന്റ് സെന്ററിലാണ് ക്യാമ്പ്. തലാസീമിയ രോഗം പൂർണമായി ഭേദപ്പെടുത്തുന്നതിനുള്ള ഏക ചികിത്സയാണ് മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ. ഇതിന് രോഗിയുടേതുമായി യോജിച്ച സ്റ്റെ സെൽ ലഭിക്കേണ്ടതുണ്ട്. സഹോദരങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ഇത് കണ്ടെത്തുന്നതിന് വേണ്ടിയാണ് എച്ച്.എൽ.എ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ആശാ ധാരാ പ്രൊജക്ട് നോഡൽ ഓഫീസർ ഡോ.എൻ.വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ എറണാകുളം ജില്ലാ പ്രസിഡന്റ് എം.എം. നാസർ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |