SignIn
Kerala Kaumudi Online
Thursday, 28 March 2024 10.46 PM IST

ഇ. ഗോപാലകൃഷ്ണ മേനോൻ അനുസ്മരണം

cpi

തൃശൂർ: കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ പ്രമുഖനും മുൻ എം.എൽ.എയുമായ ഇ. ഗോപാലകൃഷ്ണ മേനോൻ അനുസ്മരണവും മികച്ച കർഷകനുള്ള അവാർഡ് വിതരണവും നാളെ നടക്കുമെന്ന് കിസാൻസഭ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ രാവിലെ 10.30 ന് നടക്കുന്ന പരിപാടി കിസാൻ സഭ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ഗോപാലകൃഷ്ണ മേനോന്റെ പേരിൽ നൽകുന്ന സംസ്ഥാനതല പ്രഥമ കർഷ അവാർഡ് എൻ.കെ. സുബ്രഹ്മണ്യനാണ് നൽകുന്നത്. സി.പി.ഐ ദേശീയ കൗൺസിൽ മെമ്പർ സി.എൻ. ജയദേവൻ അനുസ്മരണ പ്രഭാഷണം നടത്തും. കർഷകനെ മന്ത്രി കെ.രാജൻ ആദരിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, പി ബാലചന്ദ്രൻ എം.എൽ.എ, അഡ്വ. ടി.ആർ. രമേഷ് കുമാർ എന്നിവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ കിസാൻസഭ ജില്ലാ സെക്രട്ടി കെ.വി. വസന്തകുമാർ, പ്രസിഡന്റ് കെ.കെ. രാജേന്ദ്രബാബു, സി.വി. ജോഫി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CPI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.