ചിറ്റാർ: ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ഭക്ഷ്യവിളകൾ, സുഗന്ധവ്യഞ്ജന വിളകൾ തുടങ്ങിയവ ജൈവ രീതിയിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ജൈവകൃഷി പരിശീലനങ്ങൾ, മാതൃകാ തോട്ടങ്ങൾക്കുള്ള ധനസഹായം, ജൈവകൃഷി ഉപാധികൾ കർഷകർക്ക് സൗജന്യ വിതരണം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി. അംഗമാകാൻ താൽപര്യമുള്ള കർഷകർ കരമടച്ച രസീത്, റേഷൻകാർഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവ സഹിതം 15 നകം അപേക്ഷിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |