കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന 'ബി ദ വാരിയർ' കാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പന് ലോഗോ നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.മാത്യൂസ് നമ്പേലി സന്നിഹിതനായി. യഥാസമയം വാക്സിൻ സ്വീകരിച്ചും എസ്.എം.എസ് കൃത്യമായി പാലിച്ചും ആധികാരികമായ സന്ദേശങ്ങൾ മാത്രം കൈമാറിയും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഒരു യോദ്ധാവാകൂ എന്നതാണ് കാമ്പയിനിന്റെ മുദ്രാവാക്യം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |