SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.55 PM IST

മലയാറ്റൂർ അവാർഡിന് രചനകൾ ക്ഷണിച്ചു

v

കൊല്ലം: മലയാറ്റൂർ സ്മാരക സമിതിയുടെ 15-ാമത് മലയാറ്റൂർ അവാർഡിനും യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസിനും കൃതികൾ ക്ഷണിച്ചു. 2016 ജനുവരി ഒന്നിന്‌ ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച മൗലിക സാഹിത്യ കൃതികളാണ് പരിഗണിക്കുന്നത്‌, 25,001 രൂപയും ആർട്ടിസ്റ്റ്‌ ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്‌ മലയാറ്റൂർ അവാർഡ്. 5,001 രൂപയും മെമന്റോയും പ്രശസ്തിപത്രവുമാണ് നവാഗത എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ്.

ഗ്രന്ഥകർത്താക്കൾക്കോ പുസ്തക പ്രസാധകർക്കോ സാഹിത്യ ആസ്വാദകർക്കോ പുസ്തകങ്ങൾ അയയ്ക്കാം. വായനക്കാരുടെ ശുപാർശകളും അവാർഡു കമ്മിറ്റി പരിഗണിക്കും. ജഡ്ജിംഗ്‌ കമ്മിറ്റിക്ക് കൃതികളുടെ മൂന്ന്‌ പ്രതികളും വായനക്കാരുടെ ശുപാർശകളും
നവംബർ 10 ന് മുൻപ് കിട്ടത്തക്കവിധം ഡോ. വി. കെ.ജയകുമാർ, ചെയർമാൻ, മലയാറ്റൂർ സ്മാരകസമിതി, ശബരിഗിരി, അഞ്ചൽ പി.ഒ, കൊല്ലം- 691 306 എന്ന വിലാസത്തിൽ അയയ്ക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.