SignIn
Kerala Kaumudi Online
Monday, 20 September 2021 12.36 AM IST

പിങ്ക് പൊലീസ് 202

novel

'​'​താ​ങ്ക്‌​സ്...​ ​ഒ​രു​പാ​ട്....""
ത​മി​ഴ​നെ​ ​ഇ​ന്നോ​വ​യി​ലേ​ക്കു​ ​ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ​ ​എ​സ്.​ഐ​ ​വി​ജ​യ​ ​അ​യ​ൽ​ക്കാ​രാ​യ​ ​ചെ​റു​പ്പ​ക്കാ​രെ​ ​നോ​ക്കി​ ​ചി​രി​ച്ചു.
'​'​ഇ​വ​നെ​ ​ക്വ​സ്റ്റ്യ​ൻ​ ​ചെ​യ്യ​ണ്ടേ​ ​വി​ജ​യ​ ​സാ​റേ​‌.​"​ ​ഒ​രാ​ൾ​ ​തി​ര​ക്കി.
'​'​വേ​ണം.​ ​അ​തി​നു​ ​വേ​ണ്ടി​ ​എ​സ്.​പി​ ​ഓ​ഫീ​സി​ലേ​ക്കു​ ​കൊ​ണ്ടു​പോ​കു​ക​യാ."
അ​വ​ൾ​ ​അ​റി​യി​ച്ചു:
'​'​ഇ​വി​ടെ​ ​വ​ച്ച് ​ചോ​ദ്യം​ ​ചെ​യ്താ​ൽ​ ​ഇ​വ​ന്റെ​ ​ആ​ളു​ക​ൾ​ ​ത​ന്നെ​ ​ഇ​രു​ളി​ൽ​ ​മ​റ​ഞ്ഞു​നി​ന്ന് ​ഇ​വ​ന്റെ​ ​നേ​രെ​ ​നി​റ​യൊ​ഴി​ച്ചേ​ക്കും.​ ​അ​ത് ​പി​ന്നെ​ ​ന​മു​ക്ക് ​പൊ​ല്ലാ​പ്പാ​കും."
അ​വ​ൾ​ ​പ​റ​ഞ്ഞ​ത് ​അ​യ​ൽ​ക്കാ​ർ​ ​വി​ശ്വ​സി​ച്ചു.
വി​ജ​യ,​ ​സി​റ്റൗ​ട്ടി​ൽ​ ​നി​ൽ​ക്കു​ന്ന​ ​മാ​ലി​നി​യെ​ ​നോ​ക്കി:
'​'​അ​മ്മ​ ​അ​ക​ത്തു​ ​പൊ​യ്ക്കോ​ളൂ.​ ​ഞാ​ന​ല്ലാ​തെ​ ​ഇ​നി​ ​ആ​രു​ ​വ​ന്ന് ​വി​ളി​ച്ചാ​ലും​ ​വാ​തി​ൽ​ ​തു​റ​ക്ക​ണ്ടാ."
വി​ജ​യ​ ​ഇ​ന്നോ​വ​യു​ടെ​ ​ന​ടു​വി​ലെ​ ​സീ​റ്റി​ൽ​ ​ക​യ​റി.​ ​മു​ൻ​സീ​റ്റി​ൽ​ ​ജെ​യിം​സും.​ ​ഇ​രു​ളി​ൽ,​ ​വെ​ളി​ച്ച​ത്തി​ന്റെ​ ​ഒ​രു​ ​തു​ര​ങ്കം​ ​സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ​ഇ​ന്നോ​വ​ ​പാ​ഞ്ഞു​പോ​യി.
എ​ഴി​യ്ക്കാ​ട്.
ല​ക്ഷം​വീ​ട് ​കോ​ള​നി​ക്ക് ​അ​പ്പു​റം​ ​പു​ഞ്ച​യ്ക്ക് ​ന​ടു​വി​ലു​ള്ള​ ​പാ​ല​ത്തി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​ത​മി​ഴ​നെ​ ​ചോ​ദ്യം​ ​ചെ​യ്ത​ത്.
ജെ​യിം​സ് ​അ​യാ​ളെ​ ​വ​ണ്ടി​യി​ൽ​ ​നി​ന്നു​ ​വ​ലി​ച്ചി​റ​ക്കി​ ​പാ​ല​ത്തി​ന്റെ​ ​കൈ​വ​രി​യി​ൽ​ ​ചേ​ർ​ത്ത് ​ഒ​രി​ടി​യി​ടി​ച്ചു.
'​'​ആ....""
വാ​ ​പി​ള​ർ​ന്നു​ ​പോ​യി​ ​ത​മി​ഴ​ൻ.​ ​അ​യാ​ളു​ടെ​ ​നെ​റ്റി​യി​ലൂ​ടെ​ ​ചോ​ര​ ​ചീ​റ്റി.
'​'​ചോ​ദി​ക്കു​ന്ന​തി​ന് ​എ​ത്ര​യും​ ​വേ​ഗം​ ​ഉ​ത്ത​രം​ ​ത​ന്നി​ല്ലെ​ങ്കി​ൽ​ ​അ​ടു​ത്ത​ ​ഇ​ടി​ക്ക് ​നി​ന്റെ​ ​ത​ല​യോ​ട് ​പി​ള​രും.​ ​പി​ന്നെ​ ​പൊ​ക്കി​ ​ദാ..​ ​താ​ഴ​ത്തെ​ ​തോ​ട്ടി​ലേ​ക്കി​ടും.
ജെ​യിം​സ് ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കി.
ത​മി​ഴ​ൻ​ ​താ​ഴേ​ക്കു​ ​നോ​ക്കി.
ഇ​രു​പ​ത്ത​ഞ്ച​ടി​യോ​ളം​ ​താ​ഴെ​ ​വെ​ള്ള​ത്തി​ന്റെ​ ​തി​ള​ക്കം​ ​ക​ണ്ടു.
'​'​ഞാ​ൻ​ ​പ​റ​യാം...​"​ ​"അ​യാ​ൾ​ ​പി​റു​പി​റു​ത്തു.
'​'​എ​ങ്കി​ൽ​ ​പ​റ​യെ​ടാ.​ ​നീ​യൊ​ക്കെ​ ​എ​സ്.​ഐ​ ​വി​ജ​യ​യെ​ ​പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​വാ​ൻ​ ​വ​ന്ന​ല്ലോ...​ ​അ​ത് ​ആ​രു​ടെ​ ​ക്വ​ട്ടേ​ഷ​നാ​യി​രു​ന്നു​?"
'​രാ​ഹു​ൽ​ ​സാ​റി​ന്റെ...​"​ ​അ​യാ​ൾ​ ​അ​റി​യി​ച്ചു.
ജെ​യിം​സും​ ​വി​ജ​യ​യും​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​വ​രും​ ​ന​ടു​ങ്ങി​നി​ന്നു.
ത​മി​ഴ​ൻ​ ​ഉ​ണ്ടാ​യ​ത​ത്ര​യും​ ​പ​റ​ഞ്ഞു.
മി​ന്ന​ൽ​ ​വേ​ഗ​ത്തി​ൽ​ ​വി​ജ​യ​ ​അ​യാ​ളു​ടെ​ ​ക​വി​ള​ട​ക്കം​ ​ഒ​ന്നു​ ​പൊ​ട്ടി​ച്ചു.
'​'​പ​റ.​ ​അ​വ​നി​പ്പോ​ൾ​ ​എ​വി​ടെ​യു​ണ്ട്?​ ​രാ​ഹു​ൽ..."
'​'​സ്ഥ​ല​ത്തി​ന്റെ​ ​പേ​ര് ​എ​നി​ക്ക​റി​യ​ത്തി​ല്ല.​ ​കാ​ണി​ച്ചു​ത​രാം."
ത​മി​ഴ​ന്റെ​ ​ശ​ബ്ദം​ ​ക​ര​ച്ചി​ൽ​ ​പോ​ലെ​യാ​യി.​ ​ത​ന്റെ​ ​മു​ഖം​ ​കോ​ടി​യ​തു​പോ​ലെ​ ​അ​യാ​ൾ​ക്കു​ ​തോ​ന്നി.
'​'​എ​ന്താ​ ​നി​ന്റെ​ ​പേ​ര് ​?"
വി​ജ​യ​ ​അ​വ​നെ​ ​സൂ​ക്ഷി​ച്ചു​ ​നോ​ക്കി.
'​'​ഷ​ൺ​മു​ഖ​ൻ..."
'​'​ഓ​ഹോ.​ ​ദൈ​വ​ത്തി​ന്റെ​ ​പേ​രാ​ണ​ല്ലോ​ടാ..."
പ​റ​ഞ്ഞു​കൊ​ണ്ട് ​വി​ജ​യ​ ​അ​യാ​ളെ​ ​വീ​ണ്ടും​ ​ഇ​ന്നോ​വ​യി​ലേ​ക്കു​ ​വ​ലി​ച്ചു​ക​യ​റ്റി.
പൊ​ലീ​സ് ​സം​ഘ​വും​ ​ക​യ​റി.
അ​വി​ടെ​ത്ത​ന്നെ​യി​ട്ട് ​വ​ള​രെ​ ​ബു​ദ്ധി​മു​ട്ടി​ ​സു​മം​ ​വ​ണ്ടി​ ​തി​രി​ച്ചു.
നീ​ർ​വി​ളാ​ക​ത്താ​ണ് ​യാ​ത്ര​ ​അ​വ​സാ​നി​ച്ച​ത്.
'​'​ ​ഇ​വി​ടെ​ ​നി​ർ​ത്ത​ണം.​"​ ​ഷ​ൺ​മു​ഖ​ൻ​ ​പ​റ​ഞ്ഞു.
അ​വി​ടെ​ ​അ​ക്കേ​ഷ്യ​മ​ര​ത്തി​ന്റെ​ ​ശി​ഖ​ര​ങ്ങ​ൾ​ക്കു​ ​താ​ഴെ​ ​സു​മോ​ ​കി​ട​പ്പു​ണ്ടാ​യി​രു​ന്നു.
അ​തി​ന​രു​കി​ൽ​ ​സു​മം​ ​ഇ​ന്നോ​വ​ ​നി​ർ​ത്തി.​ ​എ​ല്ലാ​വ​രും​ ​ഇ​റ​ങ്ങി.
ഷ​ൺ​മു​ഖ​നെ​യും​ ​ഇ​റ​ക്കി.
'​'​ഇ​നി​ ​ഈ​ ​വ​ഴി​ ​ന​ട​ന്നു​ ​പോ​ക​ണം.​"​ ​അ​യാ​ൾ​ ​വ​ര​മ്പി​ലേ​ക്കു​ ​കൈ​ ​ചൂ​ണ്ടി.
വി​ജ​യ​യു​ടെ​യും​ ​ജെ​യിം​സി​ന്റെ​യും​ ​മ​റ്റും​ ​ക​ണ്ണു​ക​ൾ​ ​അ​ക​ലേ​ക്കു​ ​നീ​ണ്ടു.
അ​വി​ടെ​ ​തു​രു​ത്ത് ​മ​ങ്ങി​യ​ ​നാ​ട്ടു​വെ​ളി​ച്ച​ത്തി​ൽ​ ​ക​ണ്ടു.​ ​ഒ​പ്പം​ ​ഇ​രു​ൾ​ക്ക​ട്ട​പോ​ലെ​ ​ഒ​രു​ ​കെ​ട്ടി​ട​വും...
'​'​അ​വ​ർ​ ​അ​വി​ടെ​ ​ഉ​ണ്ടെ​ന്നു​ള്ള​ത് ​ഉ​റ​പ്പാ​ണ​ല്ലോ."
ജ​യിം​സ് ​ഒ​രി​ക്ക​ൽ​ക്കൂ​ടി​ ​ഷ​ൺ​മു​ഖ​ത്തോ​ട് ​ഉ​റ​പ്പു​ ​വ​രു​ത്തി.
'​'​ഉ​ണ്ട് ​സാ​ർ..."
'​'​ഇ​വ​നെ​ ​എ​ന്തു​ചെ​യ്യ​ണം​?"
വി​ജ​യെ​ ​അ​ല്പം​ ​അ​ക​ലേ​ക്കു​ ​വി​ളി​ച്ചു​ ​മാ​റ്റി​യി​ട്ട് ​ജെ​യിം​സ് ​ശ​ബ്ദം​ ​താ​ഴ്‌​ത്തി.
'​'​ന​മ്മു​ടെ​ ​കൂ​ടെ​ ​കൊ​ണ്ടു​പോ​കു​ന്ന​ത് ​ബു​ദ്ധി​യ​ല്ല..."
അ​വ​ർ​ ​ഷ​ൺ​മു​ഖ​ന്റെ​ ​അ​ടു​ക്ക​ൽ​ ​മ​ട​ങ്ങി​യെ​ത്തി.​ ​പി​ന്നെ​ ​വി​ജ​യ​ ​പി​സ്റ്റ​ളി​ന്റെ​ ​പ​ത്തി​കൊ​ണ്ട് ​അ​യാ​ളു​ടെ​ ​പി​ൻ​ക​ഴു​ത്തി​ൽ​ ​ഒ​റ്റ​യി​ടി.
ഷ​ൺ​മു​ഖ​ൻ​ ​അ​വി​ടെ​ത്ത​ന്നെ​ ​വീ​ണു.​ ​ജെ​യിം​സ് ​അ​യാ​ളെ​ ​വെ​ള്ളം​ ​നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ ​പു​ഞ്ച​യി​ലേ​ക്കു​ ​വ​ലി​ച്ചി​ട്ടു.
ന​മ്മ​ളെ​ക്കു​റി​ച്ച് ​ഒ​രു​ ​സൂ​ച​ന​യും​ ​അ​വ​ൻ​ ​ആ​ർ​ക്കും​ ​കൊ​ടു​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​മാ​ത്ര​മ​ല്ല​ ​അ​വ​നെ​പ്പോ​ലെ​ ​ഉ​ള്ള​വ​ർ​ ​ജീ​വി​ക്കാ​നും​ ​അ​ർ​ഹ​ത​യി​ല്ല..."
ഷ​ൺ​മു​ഖ​ൻ​ ​വീ​ണ​ ​ഭാ​ഗ​ത്ത് ​ഒ​രു​ ​സ്രാ​വു​ ​പു​ള​യു​ന്ന​തു​പോ​ലെ​യു​ള്ള​ ​ഇ​ള​ക്ക​മു​ണ്ടാ​യി.​ ​പി​ന്നെ​ ​ഒ​രു​ ​കൈ​പ്പ​ത്തി​ ​വെ​ള്ള​ത്തി​നു​ ​മു​ക​ളി​ലേ​ക്കു​യ​ർ​ന്നു...
നി​മി​ഷ​ത്തി​നു​ള്ളി​ൽ​ ​അ​തും​ ​താ​ണു​ ​പോ​യി.​ ​വെ​ള്ള​ത്തി​ലെ​ ​പു​ള​ച്ചി​ൽ​ ​നി​ന്നു.

[​തു​ട​രും]

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, NOVEL
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
TRENDING IN NOVEL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.