ചന്തുവിനെ തോല്പിക്കാൻ നിങ്ങൾക്കാവില്ല...
ഒരു വടക്കൻ വീരഗാഥ
സംവിധാനം -ഹരിഹരൻ,
തിരക്കഥ -എം.ടി. വാസുദേവൻ നായർ
ചന്തുവിനെ തോല്പിക്കാൻ നിങ്ങൾക്കാവില്ല. ജീവിതത്തിൽ ചന്തുവിനെ തോല്പിച്ചിട്ടുണ്ട്. പലരും പലവട്ടം. മലയനോട് തൊടുത്ത് മരിച്ച എന്റെ അച്ഛൻ ആദ്യംതന്നെ എന്നെ തോല്പിച്ചു. സ്നേഹം പങ്കുവയ്ക്കുമ്പോൾ കൈവിറച്ച ഗുരുനാഥൻ പിന്നെ തോല്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്നേഹം തൂക്കിനോക്കിയപ്പോൾ മോഹിച്ച പെണ്ണും എന്നെ തോല്പിച്ചു. അവസാനം... അവസാനം... സത്യം വിശ്വസിക്കാത്ത ചങ്ങാതിയും തോല്പിച്ചു. തോൽവികളേറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി.
ഒരെല്ല് കൂടുതലാണെനിക്ക്...
ദ കിംഗ്
സംവിധാനം - ഷാജി കൈലാസ് ,
തിരക്കഥ -രൺജി പണിക്കർ
ഒരു മന്ത്രിയെന്നുള്ള അധികാരം വച്ച് ആരെയും ഏത് സദസിലും ബുള്ളി ചെയ്യാമെന്നും ബിലിട്ടൽ ചെയ്യാമെന്നുമുള്ള അങ്ങയുടെ ഇൗ ധാർഷ്ട്യമുണ്ടല്ലോ... പ്ളീസ് ഡോണ്ട് ടേക്ക് ഇറ്റ് ഒൗട്ട് ഒഫ് ഒാൺ ദ റോംഗ് പേഴ്സൺ. കളി എന്നോടും വേണ്ട സാർ.. യൂ നോ വൈ ബിക്കോസ് ഐ ഹാവ് ആൻ എക്സ്ട്രാ ബോൺ.... ആസ് യൂ സെഡ്. ഒരെല്ല് കൂടുതലാെണന്നനിക്ക് ആൻഡ് ഡോണ്ട് യൂ എവർ ലേൺ ടു ഫോർഗറ്റ് ദാറ്റ്.
തള്ളേ... . കലിപ്പ് തീരണില്ലല്ല്...
രാജമാണിക്യം
സംവിധാനം - അൻവർ റഷീദ് ,
തിരക്കഥ -ടി.എ.ഷാഹിദ്
ടേയ്... ആറ് പോത്തുകളും മൂന്ന് ചീട്ടുകളും വച്ച് ഇൗ ബെല്ലാരീല് വ്യാപാരം തുടങ്ങിയവനാണ് ഞാൻ. ആ എനിക്ക് ആറല്ല, ആറായിരം ലോഡിന്റെ വ്യാപാരമുണ്ട്. ആ എന്റുടെ മൊട കാണിച്ചാലുണ്ടല്ല്.. പയലേ അടിച്ച് നൂത്തുകളയും കേട്ടാ... നീ എന്തര് വിചാരിച്ച് ചെക്ക് പോസ്റ്റിലെ മൃഗ ഡോക്ടർക്ക് കായുകള് കൊടുത്ത് എന്റെ പോത്തുകൾക്ക് അന്ത്രാക്സാണെന്ന് പറഞ്ഞ് കുത്തിവച്ച് കൊന്നാ ഞാൻ പെട്ടീം പടോം മടക്കി കാശിക്ക് പോകുമെന്ന് വിചാരിച്ചാ... തള്ളേ നിനക്ക് തെറ്റിയടേ... ഹ.. ഹ.. ഹ... ആന്ത്രാക്സ് കൂന്തരാക്സ്... അവന്റെ അമ്മേടെ... തള്ളേ കലിപ്പ് തീരണില്ലല്ല്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |