SignIn
Kerala Kaumudi Online
Thursday, 25 April 2024 6.49 AM IST

ടേക്ക് എ ബ്രേക്ക്: ജില്ലയിൽ 13 കേന്ദ്രങ്ങൾ ഇന്ന് തുറക്കും

mv-govindan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിലുൾപ്പെടുത്തി ജില്ലയിൽ പൂർത്തീകരിച്ച 13 ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് 3ന് മന്ത്രി എം.വി. ഗോവിന്ദൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

ദേശീയ-സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുള്ള മേഖലകളിലും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏത് സമയത്തും സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ആധുനിക സംവിധാനങ്ങളോടെ ടോയ്‌ലെറ്റ് സമുച്ചയങ്ങളും ഉന്നതനിലവാരത്തിലുള്ള വിശ്രമ കേന്ദ്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, കൊല്ലയിൽ, കള്ളിക്കാട്, പൂവാർ, പെരുങ്കടവിള, കോട്ടുകാൽ, പനവൂർ, മലയിൻകീഴ്, കരുംകുളം, വെങ്ങാനൂർ, ഒറ്റശേഖരമംഗലം(രണ്ടെണ്ണം), വെമ്പായം പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ നിർമിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഇവ യാഥാർത്ഥ്യമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.