തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് 16 തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായും നാലു പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ ഡോ.നവ്ജ്യോത് ഖോസ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം,മുട്ടട,കേശവദാസപുരം,കവടിയാർ, കുടപ്പനക്കുന്ന് ഡിവിഷനുകൾ, നഗരൂർ പഞ്ചായത്ത് അഞ്ച്,ആറ്,16 വാർഡുകൾ, പൂവച്ചൽ പഞ്ചായത്ത് 11ാം വാർഡ്,കാട്ടാക്കട പഞ്ചായത്ത് രണ്ട്,ആറ്, 11, 15,17, 19, 20 വാർഡുകൾ എന്നിവയാണു കണ്ടെയ്ൻമെന്റ് സോണുകൾ. തിരുവനന്തപുരം കോർപ്പറേഷനിൽ തൈക്കാട് ഡിവിഷനിൽ ടി.ഇ.എൻ.ആർ.എ. 117 മുതൽ 124 വരെയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 31ാം വാർഡിൽ പ്ലാങ്കല, കുറ്റിച്ചൽ പഞ്ചായത്ത് ഏഴാം വാർഡിൽ കുന്നത്തേരി ട്രൈബൽ സെറ്റിൽമെന്റ്, പൂവച്ചൽ പഞ്ചായത്ത് ആറാം വാർഡിൽ അണക്കോട് നക്കര മേഖല എന്നിവയാണു മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |