SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.46 PM IST

ലുക്കിമിയ  ബാധിച്ച നാല് വയസുകാരി സ്‌റ്റെം സെൽ ദാനം ചെയ്യാനുള്ള ആളെ തേടുന്നു

isha

ലണ്ടൻ: ഇൽഫോർഡിൽ താമസിക്കുന്ന ലുക്കിമിയ ബാധിച്ച നാല് വയസുകാരി ഈഷ സ്‌റ്റെം സെൽ ദാനം ചെയ്യാനുള്ള ആളെ തേടുന്നു. നഴ്‌സറിയിൽ പൊയ്‌ക്കൊണ്ടിരുന്ന കുഞ്ഞിന് ലുക്കിമിയ സ്ഥിരീകരിച്ചയുടൻ തന്നെ രോഗം മൂർച്ഛിക്കയായിരുന്നു.

ഈഷ നാടെശ്വരൻ ലണ്ടനിലെ ഗ്രേറ്റ് ഓർമോണ്ട് സ്ട്രീറ്റ് ആശുപത്രിയിൽ പതിനഞ്ച് ആഴ്ചകൾ ചികിത്സയിൽ കഴിഞ്ഞു. രണ്ട് തവണ കീമോതെറാപ്പി നടത്തി പരാജയപ്പെടുകയും ചെയ്തു. ഇപ്പോൾ ബോൺമാരോ സംഭാവന ചെയ്യാൻ സമ്മതമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കയാണ്. ഏഷ്യയിൽ നിന്ന് വന്നവരുടെ സഹായമാണ് പ്രത്യേകം അഭ്യർത്ഥിക്കുന്നത്. കാരണം മറ്റുള്ളവർ കൊടുക്കുന്ന സ്റ്റെം സെൽ കുട്ടിയുടേതുമായി പൊരുത്തപ്പെട്ടു പോകാൻ സാദ്ധ്യത വളരെ കുറവാണ്.

വെറും മൂന്ന് ആഴ്ച മാത്രമാണ് സമ്മതമുള്ളവരുടെ പേര് രജിസ്റ്റർ ചെയ്യാൻ സമയമുള്ളതെന്ന് ഡോക്ടർമാർ പറയുന്നു.സൗത്ത് ഏഷ്യയിൽ നിന്ന് വന്നവരുമായെ ഈഷയുടെ സ്റ്റെം സെൽ പൊരുത്തപ്പെട്ടു പോവുകയുള്ളുവെന്നു ശ്രീലങ്കയിൽ നിന്ന് വന്ന അച്ഛൻ റീഷും 'അമ്മ കവിതയും പറയുന്നു. ദയവായി തങ്ങളുടെ ഈഷയെ രക്ഷിക്കാൻ ബോൺമരോ സംഭാവന ചെയ്യണമെന്നും അതിന് പേര് രജിസ്റ്റർ ചെയ്യണമെന്നും അച്ഛനമ്മമാർ അഭ്യർത്ഥിക്കുന്നു.
https://www.dkms.org.uk/register-now?urn=urn:dkms:campaign:virtualdrive:DKMS_GB:c6dd2633:driveCode/VRD137

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, ISHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.