തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈൻ (48) ആണ് ജയിൽ ചാടിയത്.
പതിവ് പണിക്കായി ഇയാളെ ഇന്ന് രാവിലെ സെല്ലിൽ നിന്ന് പുറത്തിറക്കിയിരുന്നു. ജയിൽ വളപ്പിലെ ജോലികൾക്കിടയിലാണ് ഇയാളെ കാണാതായത്. ജയിൽ അധികൃതരും പൊലീസും ഇയാൾക്കുവേണ്ടി ഊർജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ഒരു കൊലയിൽ ശിക്ഷിക്കപ്പെട്ടാണ് ഇയാൾ പൂജപ്പുര ജയിലിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |