കൊച്ചി: ഇനി മലയാള സിനിമ കാണാൻ പോകുന്നത് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും രസകരവും ആകർഷകവുമായ കാലഘട്ടമായിരിക്കുമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മമ്മൂട്ടിയുടെ ജന്മദിനത്തിന് ആശംസകളർപ്പിച്ചു കൊണ്ട് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്.
"മമ്മൂക്കയെകാണുമ്പോഴെല്ലാം ഞാൻ പറയും മമ്മൂക്കയുടെ കരിയറിലെ ഏറ്റവും ആകർഷകമായിട്ടുള്ള കാലഘട്ടമാണ് ഇനി ആരംഭിക്കാനിരിക്കുന്നതെന്ന്. അപ്പോഴെല്ലാം അദ്ദേഹം അത് ചിരിച്ചു തള്ളും. പക്ഷേ ഞാൻ പറയും, ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്റെ ഏറ്റവും ആകർഷകവും രസകരവുമായ കാലഘട്ടമാണ് ഇനി തുടങ്ങാൻ പോകുന്നത്. ജന്മദിനം ആഘോഷിക്കുന്ന മമ്മൂക്കയോട് എനിക്ക് പറയാനുള്ളതും അതാണ്. മമ്മൂക്കയുടെ ഇനി വരാൻ പോകുന്ന ഏറ്റവും ആകർഷകമായ അഭിനയ കാലഘട്ടത്തിന് എന്റെ എല്ലാവിധ ആശംസകളും," പൃഥ്വിരാജ് പറഞ്ഞു.
താൻ ഇപ്പോൾ ഹൈദരബാദിൽ ഷൂട്ടിംഗിലാണെന്നും മടങ്ങിവന്ന ശേഷം എല്ലാ ഞായറാഴ്ചയും പതിവുള്ള ഉച്ച ബിരിയാണി കഴിക്കാൻ താൻ വീട്ടിൽ എത്തുമെന്നും എല്ലാ സ്നേഹവും ഐശ്വര്യവും നിറഞ്ഞ പിറന്നാൾ മമ്മൂക്കയ്ക്ക് നേരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |