SignIn
Kerala Kaumudi Online
Thursday, 25 April 2024 4.59 PM IST

വാപ്പച്ചിയുടെ മുന്നിൽ തോൽവി സമ്മതിക്കുന്നുവെന്ന് ദുൽഖർ, അപ്പനും മകനുമാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് താരം

mammootty

എഴുപത് വയസ്സ് പിന്നിട്ടിട്ടും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ ഈ ലുക്കിന് മുന്നിൽ താൻ അടിയറവ് പറയുകയാണെന്ന് മകൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ സാമൂഹികമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ഇങ്ങനെ പറഞ്ഞത്. മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചുള്ള ഫോട്ടോയും ദുൽഖർ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്താൽ തങ്ങൾ അപ്പനും മകനുമാണെന്ന് എങ്ങനെ ആൾക്കാരെ പറഞ്ഞു മനസിലാക്കുമെന്ന് ഫോട്ടോക്ക് അടികുറിപ്പായി ദുൽഖർ ചോദിക്കുന്നുണ്ട്.

താങ്കളുടെ കുടുംബത്തിൽ അംഗമാകാൻ സാധിച്ചതിൽ തങ്ങൾ ഓരോരുത്തരും വളരെയേറെ ഭാഗ്യം ചെയ്തിട്ടുണ്ടെന്നും പിറന്നാളിന് ലോകം മുഴുവൻ ആശംസ അറിയിക്കുന്നത് കാണുമ്പോൾ ഈ വസ്തുത വീണ്ടും വീണ്ടും ഓർമപ്പെടുത്തുകയാണെന്നും ദുൽഖർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DULQUER SALMAN, DQ, MAMMOOTTY, MAMMOOTTY BIRTHDAY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.