കോട്ടയം : കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ആർ.എസ്.പി ലെനിനിസ്റ്റ് കോട്ടയം മണ്ഡലം കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചിങ്ങവനം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി ഡോ.തോമസ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രവി.എൻ കരിയത്തുംപാറ, രഞ്ജിത്ത് കെ ഗോപാലൻ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ പി.ആർ ബാബു, സത്യവാൻ ബി.കെ, ജെയേഷ് കെ.ടി, രമേഷ് ടി.എ, കണ്ണൻ ചിങ്ങവനം തുടങ്ങിയവർ പങ്കെടുത്തു.