ഇടുക്കി : സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ പദ്ധതിയുടെ കീഴിൽ ഡ്രാഗൺ ഫ്രൂട്ട്, പ്ലാവ്, ,അവോക്കഡോ, റംബൂട്ടാൻ, പാഷൻഫ്രൂട്ട്, മാംഗോസ്റ്റിൻ, ഹൈബ്രിഡ് പച്ചക്കറി കൃഷി, കശുമാവ് എന്നിവയ്ക്ക് സബ്സിഡി നൽകും. കൂടാതെ യന്ത്രവൽകൃത കാർഷിക ഉപകരണങ്ങൾ വാങ്ങുതിനും പ്രൈമിറ മിനിമൽ പ്രോസസിംഗ് യൂണിറ്റ്, റൈപ്പനിംഗ് ചേബർ, ഇന്റർഹേറ്റഡ് പാക്ക് ഹൗസ്, ഷെയിൽ നെറ്റ് എന്നിവ നിർമ്മിക്കുതിനും സബ്സിഡി ലഭ്യമാണ്. ഇടുക്കി ജില്ലയിൽ താത്പര്യമുളള കർഷകർ അവരവരുടെ പഞ്ചായത്തിലെ കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് അപേക്ഷ നൽകേണ്ടതാണ്.