SignIn
Kerala Kaumudi Online
Friday, 19 April 2024 10.39 AM IST

ബ്രാഹ്മണർക്കെതിരായ പരാമർശം: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ

baghel

റായ്‌പൂർ: ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ പിതാവ് നന്ദകുമാർ ബഘേലിനെ (88) റായ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ നന്ദകുമാറിനെ 15 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബ്രഹ്മണർ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നുമുള്ള നന്ദകുമാറിന്റെ പരാമർശങ്ങളാണ് വിവാദമായത്. ഗ്രാമങ്ങളിൽ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുത്. അവരെ ബഹിഷ്‌കരിക്കണമെന്നും തിരികെ വോൾഗ നദിയുടെ തീരത്തേക്ക് അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾക്കെതിരെ ബ്രാഹ്മണ സംഘടനകൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.

അതേസമയം പിതാവിനെ താൻ ബഹുമാനിക്കുന്നുവെന്നും എന്നാൽ തന്റെ സർക്കാരിന്റെ കാലത്ത് ആരും നിയമത്തിന് മുകളിലല്ലെന്നും മുഖ്യമന്ത്രിയുടെ അച്ഛനായിരുന്നാലും ചെയ്തത് തെറ്റാണെങ്കിൽ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CHHATTISGARH CM BHUPESH BAGHELS FATHER ARRESTED FOR REMARK ON BRAHMINS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.