SignIn
Kerala Kaumudi Online
Tuesday, 17 May 2022 10.35 AM IST

വാപ്പിച്ചിയുടെ ഗ്ലാമറിൽ വിസ്മയിച്ച് ദുൽഖർ,​ വീണ്ടും ഒന്നിക്കാൻ പ്രാർത്ഥനയോടെ ലാൽ

dd

തിരുവനന്തപുരം: 'ഞാൻ തോൽവി സമ്മതിച്ചു, ഈ ഗ്ലാമറിനൊപ്പം പിടിച്ചുനിൽക്കാൻ ആർക്കുപറ്റും' സ്വന്തം വാപ്പിച്ചിയോട് ദുൽഖർ സൽമാന്റെ പിറന്നാൾ ആശംസയാണിത്. മെഗാതാരം മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ആശംസയും ദുൽഖറിന്റേതാണ്. ഇൻസ്റ്റാഗ്രാമിൽ മൂന്നു ചിത്രത്തോടൊപ്പം ദുൽഖർ എഴുതിയ ആശംസയ്ക്ക് ആദ്യ അഞ്ചു മണിക്കൂറിൽ കിട്ടിയത് 14.40 ലക്ഷം ലൈക്ക്.

വാപ്പിച്ചി ഇത്ര ഗംഭീര ലുക്കിൽ നിറഞ്ഞുനിൽക്കുമ്പോൾ അതിനൊപ്പം ഒരേ ഫ്രെയിമിൽ എത്താൻ ആർക്ക് പറ്റും എന്നാണ് സ്വയം പരാജയം സമ്മതിച്ചുള്ള ദുൽഖറിന്റെ വാക്കുകൾ. 'ഞാൻ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു പാ! നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങളാകാൻ കഴിഞ്ഞ ഞങ്ങളാണ് ഏറ്റവും ഭാഗ്യമുള്ളവർ. ലോകം നിങ്ങളെ നിരന്തരം ആഘോഷിക്കുമ്പോൾ ഞങ്ങൾ അതെപ്പോഴും ഓർക്കുന്നു. നിങ്ങൾക്ക് ഏറ്റവും സന്തോഷപ്രദമായ ജന്മദിനം ആശംസിക്കുന്നു, ഒപ്പം എല്ലായ്‌പ്പോഴും പ്രായം റിവേഴ്സ് ഗിയറിൽ സഞ്ചരിക്കട്ടെ,'- ദുൽഖർ കുറിച്ചു.

ഒരു വീഡിയോയിലൂടെയാണ് മോഹൻലാൽ ഇച്ചാക്കയ്ക്ക് പിറന്നാൾ ഉമ്മകൾ നൽകിയത്.

സഹോദര നിർവിശേഷമായ വാത്സല്യം കൊണ്ട്,​ ജ്യേഷ്ഠസമാനമായ കരുതൽ കൊണ്ട് ജീവിതത്തിലെ ഉയർച്ച താഴ്ചകളിലും സന്തോഷങ്ങളിലും ഒപ്പം നിൽക്കുന്ന സാന്നിദ്ധ്യമാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും കുടുംബവും ഒപ്പം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ പേരിനൊപ്പം എന്റെ പേരും പറയുന്നത് സന്തോഷമാണ്. നാലു പതിറ്റാണ്ടിനുള്ളിൽ 53 സിനിമകളിൽ ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു. ഒന്നിച്ച് അഞ്ചു സിനിമകൾ നിർമ്മിച്ചു. ഈ കൂട്ടുകെട്ട് വിസ്മയമാണ്. ചെയ്യാൻ ഇരിക്കുന്ന സിനിമകൾ ചെയ്തതിനെക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്. ഇച്ചാക്കയ്ക്ക് നല്ല സിനിമകൾ ലഭിക്കട്ടെ എന്നും ഞങ്ങൾക്ക് ഇനിയും ഒരുമിച്ച് അഭിനയിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.' ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലേറെ പേർ കണ്ട വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

പുതുമുഖങ്ങൾക്ക് മമ്മൂട്ടി നൽകുന്ന പ്രോത്സാഹനം അത്രയധികമാണെന്നാണ് പൃഥ്വിരാജ് കുറിച്ചത്. എന്നും വഴികാട്ടിയായും അദ്ധ്യാപകനായും ജ്യേഷ്ഠസഹോദരനായും തനിക്കും കുടുംബത്തിനുമൊപ്പമുള്ളയാളെന്നാണ് കുഞ്ചാക്കോ ബോബൻ വിശേഷിപ്പിച്ചത്. സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവയ്ക്കണമെന്നാണ് തമിഴ് സിനിമാതാരം ഖുഷ്ബു പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയോട് പറഞ്ഞത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMMOOTY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.