ആലപ്പുഴ: കടൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫിഷറീസ് മന്ത്രി മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അഴീക്കൽ ഹാർബറിൽ വള്ളം മറിഞ്ഞ് മരിച്ചവർക്കും പരിക്കേറ്റവർക്കും ധനസഹായം അനുവദിക്കണം. വേമ്പനാട് കായൽ സംരക്ഷണ കാമ്പയിന്റെ ഭാഗമായി 28ന് വൈക്കത്ത് ശില്പശാലയും ഒക്ടോബറിൽ ജലയാത്രയും നടത്തും. ബ്ലൂ ഇക്കോണമി നയരേഖയ്ക്കും കേന്ദ്ര മറൈൻ ഫിഷറീസ് ബില്ലിനുമെതിരെ ഒക്ടോബർ 21ന് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി. രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |