കൊച്ചി: അലോപ്പതി, ആയുഷ് ഡോക്ടർമാരുടെ ശമ്പള സ്കെയിലിലെ അന്തരം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പെൻഷൻ പ്രായം ഏകീകരിക്കണമെന്നും ശമ്പളതുല്യത നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സർക്കാരിന് നിവേദനം സമർപ്പിച്ചു.
പെൻഷൻ പ്രായം 65 എന്നത് എല്ലാവർക്കും ബാധകമാക്കണം. ഏഴാം ശമ്പള കമ്മിഷൻ വരെ അലോപ്പതി, ആയുഷ് വിഭാഗത്തിൽ ശമ്പള സ്കെയിലിൽ തുല്യത നിലനിറുത്തിയിന്നു. പിന്നീട് വന്ന കമ്മിഷനുകൾ അന്തരം വരുത്തിയതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീലത എൽ.ബി, ജനറൽ സെക്രട്ടറി ഡോ. ജെസി ഉതുപ്പ് എന്നിവർ ആരോപിച്ചു.