ആലപ്പുഴ: ടൂറിസം മേഖലയെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കുക, ഞായറാഴ്ച വിനോദ സഞ്ചാരികൾക്ക് ഹൗസ് ബോട്ടിൽ പ്രവേശനം അനുവദിക്കുക, ഹൗസ് ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് പലിശ രഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹൗസ് ബോട്ട് ഓണേഴ്സ് സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സമിതി രക്ഷാധികാരി ഒ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ. അനസ് അദ്ധ്യക്ഷനായി. എം.ജി. ലൈജു, മോഹനൻ, ബഷീർ, രമേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |