പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും, ഒരാൾ മറ്റ് സംസ്ഥാനത്തു നിന്ന് വന്നതും, 1014 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 160459 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 152895 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ കൊവിഡ് ബാധിതരായ ഏഴു പേർ മരിച്ചു.
1) കോന്നി സ്വദേശി (61),
2) കുളനട സ്വദേശി (76),
3) മല്ലപ്പളളി സ്വദേശി (72),
4) മെഴുവേലി സ്വദേശി (75),
5) ആറന്മുള സ്വദേശി (83),
6) ആറന്മുള സ്വദേശി (85),
7) കടപ്ര സ്വദേശി (75) എന്നിവരാണ് മരിച്ചത്.
ജില്ലയിൽ ഇന്നലെ 1191 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 148240 ആണ്. ജില്ലക്കാരായ 11243 പേർ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |