ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തി ആലപ്പുഴ എക്‌സൈസ് ഡിവിഷന് കീഴിലുള്ള എൻഫോഴ്സ്‌മെന്റ് ഓഫീസുകളിലും വാഹനങ്ങളിലും ഡിജിറ്റൽ വയർലെസ് സിസ്റ്റം സ്ഥാപിച്ചതിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് മന്ത്രി എം.വി.ഗോവിന്ദൻ ഓൺലൈനായി നിർവഹിക്കും.
ആലപ്പുഴ എക്‌സൈസ് കോംപ്ളക്‌സ് ഹാളിൽ നടക്കുന്ന യോഗത്തിൽ എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനാകും. എ.എം. ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ വിശിഷ്ടാതിഥിയാകും. എക്‌സൈസ് കമ്മിഷണർ ആനന്ദ കൃഷ്ണൻ, ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ, അഡീ. എക്‌സൈസ് കമ്മിഷണർ ഡി. രാജീവ് തുടങ്ങിയവർ പങ്കെടുക്കും.