പത്തനംതിട്ട : കെൽട്രോണിന്റെ മല്ലപ്പള്ളിയിലുള്ള സെന്ററിൽ ഓൺലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്സുകളലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരള സർക്കാർ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റാ എൻട്രി, ടാലി ആൻഡ് എം.എസ് ഓഫീസ് എന്നീ കോഴ്സുകളിലേക്കും ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഐ.ടി.ഐ/ഡപ്ലോമ. ഫോൺ: 0469 2785525, 8078140525.