ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങളെക്കുറിച്ച് സുപ്രീംകോടതിക്ക് നൽകിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് സമിതി അംഗം അനിൽ ഖൻവാത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് കത്ത് നൽകി.
കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയിൽ കർഷക സമൂഹത്തിൽ നിന്ന് നാമനിർദ്ദേശം ചെയ്ത അംഗമാണ് അനിൽ ഖൻവാത്. കഴിഞ്ഞ മാർച്ചിലാണ് സമിതി സീൽ ചെയ്ത കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. സുപ്രീംകോടതി ഇതുവരെ റിപ്പോർട്ടിൽ ശ്രദ്ധ പതിപ്പിച്ചതായി കാണുന്നില്ല. അതിനാൽ എത്രയും വേഗം റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് അനിൽ ഖാൻവത് ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ നിയമങ്ങൾ നടപ്പാക്കുന്നത് കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി തടഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |