മലപ്പുറം: ഗ്രൂപ്പുകളുടെ വീതംവയ്പ്പ് അവസാനിപ്പിച്ചാലേ കോൺഗ്രസിന് ഇനി തിരഞ്ഞെടുപ്പിൽ വിജയിക്കാനാവൂ എന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. മലപ്പുറം ഡി.സി.സി പ്രസിഡന്റായി വി.എസ്. ജോയി ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2001 വരെ തിളക്കമാർന്ന വിജയം നേടിയ കോൺഗ്രസിനിപ്പോൾ പരാജയത്തിന്റെ സമയമാണ്. ബൂത്തിലെ പ്രവർത്തകരുടെ ക്ഷാമം പരാജയത്തിന്റെ പ്രധാന കാരണമായി. നിയമസഭയിൽ 41 സീറ്റ് കിട്ടിയത് തന്നെ ഭാഗ്യമാണെന്നാണ് തോൽവിയുടെ അവലോകനത്തിൽ നിന്ന് മനസിലാകുന്നത്. ഏറ്റവും കഴിവുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം. നിലവിൽ കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ സംസ്ഥാനത്ത് തന്നെ പരിഹരിക്കാനാവുമെന്ന് കൂടി തെളിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |