തിരുവനന്തപുരം:പിഴകൂടാതെ വസ്തു നികുതി അടയ്ക്കാനുള്ള സമയം ഡിസംബർ 31വരെ നീട്ടി സർക്കാർ ഇന്നലെ ഉത്തരവിറക്കി. നേരത്തെ അനുവദിച്ച സമയം ആഗസ്റ്റ് 31ന് തീർന്നിരുന്നു. സംരംഭകർ,വ്യാപാരികൾ എന്നിവർക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളാണ് വസ്തുനികുതി ഈടാക്കുന്നത്.