SignIn
Kerala Kaumudi Online
Saturday, 20 April 2024 4.55 AM IST

മാക്ട ലെജൻഡ് ഓണർ പുരസ്‌കാരം കെ.എസ്. സേതുമാധവന്

sethumadhavan
കെ.എസ്. സേതുമാധവൻ

കൊച്ചി: സിനിമാ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ മാക്ട നൽകുന്ന ലെജൻഡ് ഓണർ പുരസ്‌കാരത്തിന് സംവിധായകൻ കെ.എസ്. സേതുമാധവൻ
അർഹനായി. ഒരുലക്ഷം രൂപയും ശില്പവും മംഗളപത്രവും ഉൾപ്പെടുന്ന പുരസ്കാരം പിന്നീട് സമ്മാനിക്കും.
ആറു പതിറ്റാണ്ടായി സിനിമയ്ക്ക് നൽകിവരുന്ന ബഹുമുഖ സംഭാവനകൾ ബഹുമാനിച്ചാണ് സേതുമാധവനെ തിരഞ്ഞെടുത്തതെന്ന് മാക്ട അറിയിച്ചു. മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിലും സേതുമാധവൻ സജീവമായിരുന്നു. സംസ്ഥാന, ദേശീയ അവാർഡുകൾ പലവട്ടം കരസ്ഥമാക്കിട്ടുണ്ട്.

ജോൺ പോൾ ജൂറി ചെയർമാനും കലൂർ ഡെന്നീസ് കൺവീനറും ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ അംഗങ്ങളുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MACTA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.