SignIn
Kerala Kaumudi Online
Thursday, 25 April 2024 12.23 PM IST

ഈ സ്നേഹത്തിന് നന്ദി: മമ്മൂട്ടി

ma

മൂന്നാർ: എന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചവരിൽ വ്യക്തിപരമായി അറിയാവുന്നവരും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായ ഒട്ടനവധി പേരുണ്ട്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി- നടൻ മമ്മൂട്ടി ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ,​ അമിതാഭ് ബച്ചൻ,​ മോഹൻലാൽ,​ കമലഹാസൻ തുടങ്ങിയ സിനിമാമേഖലയിൽ നിന്നുള്ള നിരവധി പേർ,​ സാങ്കേതിക വിദഗ്ദ്ധർ,​ മാദ്ധ്യമ പ്രവർത്തകർ,​ ചാനലുകൾ,​പ്രസിദ്ധീകരണങ്ങൾ,​ സിനിമാ ആരാധകർ,​ പ്രേക്ഷകർ എന്നിവർ എനിക്ക് ആശംസകളും സ്നേഹവും ചൊരിഞ്ഞു. വലിയ രീതികളിൽ ജന്മദിനം ആഘോഷിക്കുന്നതിൽ വിമുഖതയുള്ളയാളാണ് ഞാൻ. എന്നിട്ടും എനിക്ക് അറിയാവുന്നവരും അതിൽ കൂടുതൽ ഞാനുമായി നേരിട്ട് പരിചയമില്ലാത്തവരും എന്നെ അവരുടെ കുടുംബത്തിലെ ഒരംഗമായിക്കണ്ട് ഈ ദിവസം ആഘോഷിച്ചു. നിങ്ങൾ എനിക്ക് സമ്മാനിച്ച സ്നേഹത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ആ സ്നേഹം ഞാൻ പതിന്മടങ്ങായി ഓരോരുത്തർക്കും നല്കുന്നു. എനിക്ക് കഴിയുന്നിടത്തോളം കാലം ഇനിയും സിനിമയിലൂടെ എല്ലാവരെയും ആനന്ദപ്പിക്കാൻ ശ്രമിക്കും- മമ്മൂട്ടി പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMUTI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.