തിരുവനന്തപുരം: പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാകാത്തതാണെന്നും ഇതിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുമെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊവിഡിൽ ഏറെ ബുദ്ധിമുട്ടിയ ക്ഷീരകർഷകരുടെ മേലാണ് കേന്ദ്രസർക്കാർ ആദായ നികുതിയുടെ പേരിൽ അമിതഭാരം അടിച്ചേൽപ്പിച്ചിരിക്കുന്നത്. കേന്ദ്രം നടപടി പിൻവലിക്കുന്നതുവരെ ശക്തമായ നിലപാടുമായി കേരളം മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |