പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം പോസ്റ്ററുകൾ പതിച്ച് മടങ്ങി. സംഘത്തിലെ രണ്ടു പേർ സ്ത്രീകളാണ്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഘമെത്തിയത്. കക്കയം പത്താം കൂപ്പ് വനമേഖലയിൽ നിന്നാണ് ഇവർ വന്നതെന്ന് കരുതുന്നു. തൊഴിലാളികളിൽ ചിലർക്ക് ലഘുലേഖകളും കൈമാറിയിട്ടുണ്ട്.
പ്രദേശത്തെ ക്വാറി ഖനനത്തിനെതിരെയെന്ന പോലെ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുമുണ്ട് പോസ്റ്ററിൽ മുദ്രാവാക്യങ്ങൾ. വൈകിട്ടു ഏഴേകാലോടെയാണ് സംഘം മടങ്ങിയതെന്ന് പറയുന്നു. കഴിഞ്ഞ മാസം ചക്കിട്ടപാറയിലെ ഒരു വീട്ടിൽ കയറി മാവോയിസ്റ്റ് സംഘം മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്തു മടങ്ങിയ സംഭവമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |