കൊല്ലം: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്ന ട്രയൽസ് 22 മുതൽ 30 വരെ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടത്തും. 2004 ഡിസംബർ 31ന് മുമ്പ് ജനിച്ചവരും ജില്ലാ ഫുട്ബാൾ അസോസിയേഷനി ൽ രജിസ്റ്റർ ചെയ്ത ക്ലബുകളിലെ കളിക്കാരുമായവർക്ക് പങ്കെടുക്കാം. അസോ. ഓഫീസിൽ 13, 14 തീയതികളിലായി പേര് രജിസ്റ്റർ ചെയ്യാം. രണ്ട് വാക്സിനും സ്വീകരിച്ച സർട്ടിഫിക്കറ്റോ 48 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ട്രയൽസ് നടക്കുന്ന ദിവസം ഹാജരാക്കണം. ഫോൺ: 9447019611, 9497175656, 7736837730, 9846026464.