SignIn
Kerala Kaumudi Online
Thursday, 25 April 2024 7.56 PM IST

വിവാദ നായകനായ ബുദ്ധ സന്യാസിയെ ജയിലിൽ നിന്ന് മോചിപ്പിച്ച് മ്യാൻമർ സൈന്യം

ghg

ന്യായ്​പിഡോ: മ്യാൻമറിൽ മുസ്ലീം വിരുദ്ധ പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത് വിവാദ നായകനായ അശിൻ വിരാതുവെന്ന ബുദ്ധ സന്യാസിയെ ജയിൽ മോചിതനാക്കി സൈന്യം.റോഹിഗ്യൻ മുസ്ലീംങ്ങൾക്കെതിരെ നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തി വന്ന വിരാതുവിനെ ബുദ്ധിസ്റ്റ് ബിൻ ലാദൻ എന്നും വിമർശകർ അഭിസംബോധന ചെയ്യാറുണ്ട്. രാജ്യത്ത് നടന്ന റോഹിഗ്യൻ വംശഹത്യക്ക് പിന്നിലും വിരാതുവിന് പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ആങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കടുത്ത വിമർശകനായ ഇയാളെ സൂചിയുടെ കാലത്താണ് ജയിലിലടച്ചത്. അന്താരാഷ്ട്ര മാഗസിനായ ടൈം 'ബുദ്ധ തീവ്രവാദത്തിന്റെ മുഖം' എന്ന അടിക്കുറുപ്പോടെ ഇയാളുടെ ചിത്രം കവർ പേജായി നല്കുകയും വിരാതുവിന്റെ ചെയ്തികൾ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടുകയും ചെയ്തു. 969 ഗ്രൂപ് എന്നറിയപ്പെടുന്ന സംഘം രൂപീകരിച്ച് ജനങ്ങൾക്കിടയിൽ കടുത്ത വംശീയ വിദ്വേഷം പടർത്താൻ ശ്രമിച്ച വിരാതുവിനെ പലതവണ ജയിലിലടച്ചിട്ടുണ്ട്. 2018ൽ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യങ്ങൾ ഇയാളുടെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മ്യാൻമർ സൈന്യത്തിന്റെ പിന്തുണക്കാരനായി അറിയപ്പെടുന്ന വിരാതുവിന്റെ ജയിൽ മോചനത്തിന് പ്രത്യേക കാരണങ്ങളൊന്നും സൈന്യം വെളിപ്പെടുത്തിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.