തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സാക്ഷരതാദിനാചരണ പരിപാടികൾ ഇന്ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സാക്ഷരതാമിഷനിൽ നിന്നും വിരമിച്ച പ്രേരക്മാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് തുടർവിദ്യാഭ്യാസ പ്രോജക്ടുകളുടെ ഉദ്ഘാടനവും തുടർ വിദ്യാഭ്യാസ പദ്ധതിക്ക് കൂടുതൽ തുക അനുവദിച്ച മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ഉപഹാരവിതരണവും ചടങ്ങിൽ നടക്കും.