ലണ്ടൻ: ഇന്ത്യയ്ക്കെതിരെ സെപ്തംബർ 10ന് തുടങ്ങുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലറിനേയും സ്പിന്നർ ജാക്ക് ലീച്ചിനേയും ഉൾപ്പെടുത്തി. അതേസമയം നാലാം ടെസ്റ്റിൽ ടീമിലെടുത്ത സാം ബില്ലിംഗ്സിനെ ഒഴിവാക്കി. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ് നിർണായകമായ അവസാ ടെസ്റ്റിൽ ജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് പരമ്പര സമനിലയെങ്കിലും ആക്കാൻ പറ്റൂ. ടീം: ജോ റൂട്ട് (നായകൻ), മോയിൻ അലി, ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, റോറി ബേൺസ്, ജോസ് ബട്ട്ലർ, സാം കറൻ, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡേവിഡ് മലാൻ, ക്രെയ്ഗ് ഓവർട്ടൺ, ഒലി പോപ്പ്, ഒലി റോബിൻസൺ, ക്രിസ് വോക്സ്, മാർക്ക് വുഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |